Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്‌കൂളില്‍ നിന്ന് നല്‍കിയ അയണ്‍ ഗുളിക മുഴുവന്‍ കഴിച്ച് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍
reporter

മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടര്‍ന്നു മൂന്ന് വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനീമിയ മുക്ത് ഭാരത് പദ്ധതിയില്‍ കഴിഞ്ഞ ദിവസമാണ് ഇരുമ്പ് സത്ത് അടങ്ങിയ ഗുളിക നല്‍കിയത്. ആഴ്ചയില്‍ ഒന്ന് വീതമാണ് ഇതു കഴിക്കേണ്ടത്. ഒരു മാസത്തേക്ക് ആറ് ഗുളികളയാണ് നല്‍കിയത്. വീട്ടില്‍ എത്തി രക്ഷിതാക്കളോടു പറഞ്ഞ് കഴിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ ഇതനുസരിക്കാതെ മുഴുവന്‍ ഗുളികകളും ക്ലാസില്‍ വച്ച് കഴിച്ചവരാണ് ആശുപത്രിയിലായത്. ചില വിദ്യാര്‍ഥികള്‍ അധ്യാപകരോടു വിവരം പറഞ്ഞതിനെ തുടര്‍ന്ന് പ്രത്യേക പരിശോധന നടത്തി മുഴുവന്‍ ഗുളികകളും വിഴുങ്ങിയവരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും ഫറോക്ക് ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് നിരീക്ഷണത്തിനായി വിദ്യാര്‍ഥിനികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിദ്യാര്‍ഥിനികള്‍ക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നു പ്രധാനാധ്യാപകന്‍ വ്യക്താക്കി. 12 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

 
Other News in this category

 
 




 
Close Window