Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്‍സ്റ്റഗ്രാം വഴി പതിനഞ്ചുകാരിയുമായി പരിചയം, വിവാഹ വാഗ്ദാനം നല്‍കി പീഡനം
reporter

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗര്‍ അറസ്റ്റില്‍. കാസര്‍കോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലിയാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു മടങ്ങിവരുന്നതിനിടെ മംഗളൂരു വിമാനത്താവളത്തില്‍ വച്ച് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാലു കിങ് മീഡിയ, ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി എന്നീ പേരുകളിലായി കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചുകാരിയെ മുഹമ്മദ് സാലി പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റും വഴിയായിരുന്നു ബന്ധത്തിന്റെ തുടക്കം. പിന്നീട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് മൂന്നു മക്കളുണ്ട്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. വിദേശത്തുനിന്നു മംഗളൂരു വിമാനത്താവളം വഴി എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

 
Other News in this category

 
 




 
Close Window