Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സൗജന്യ വിമാന ടിക്കറ്റ് നല്‍കാമെന്ന പരസ്യത്തില്‍ വീഴരുത്
reporter

ദുബൈ: എമിറേറ്റ്സ് വിമാനങ്ങളിലെ യാത്രാ ടിക്കറ്റ് സമ്മാനമായി നല്‍കാമെന്ന വ്യാജേന സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന തട്ടിപ്പിനെതിരെ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സൗജന്യമായി ടിക്കറ്റ് നല്‍കാമെന്ന വ്യാജേന എമിറേറ്റ്സ് എയര്‍ ലൈന്‍സിന്റെ ഔദ്യോഗിക ചിഹ്നങ്ങളും മറ്റും ഉപയോഗിച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്. ഈ തട്ടിപ്പിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും പണവും നഷ്ടമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വിവിധ ബാങ്കുകളുടെ പേരില്‍ വ്യാജ സന്ദേശം അയച്ചാണ് തട്ടിപ്പ് ആരംഭിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് ബാങ്ക് ബോണസ് ആയി എമിറേറ്റ്സ് വിമാനങ്ങളിലെ യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നു എന്നാകും സന്ദേശം. ചിലപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യതാല്‍ 50 % വരെ ഇളവ് നല്‍കും എന്ന തരത്തിലും സന്ദേശം ലഭിക്കും. തുടര്‍ന്ന് തട്ടിപ്പുകാര്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വിലപ്പെട്ട വ്യക്തിഗത വിവരങ്ങളും പണവും നഷ്ടപ്പെടും.

കമ്പനിയുടെത് എന്ന് തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റുകളുടെയും സാമൂഹിക മാധ്യമങ്ങളുടെയും ലിങ്കുകള്‍ വഴിയും തട്ടിപ്പ് നടക്കുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് സന്ദേശം ലഭിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ യൂസര്‍ നെയിം @emirates_off1cial എന്നായിരിക്കും. യഥാര്‍ത്ഥത്തില്‍ @emirates എന്നാണ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ യൂസര്‍ നെയിം. വെബ്‌സൈറ്റുകള്‍ കേന്ദ്രികരിച്ചും ഈ തട്ടിപ്പ് നടക്കുന്നുണ്ട്. എമിറേറ്റ്സിന്റെ ഔദ്യോഗിക സൈറ്റുകളുടെ യു ആര്‍ എല്‍ www.emirates.com എന്നാണ്. പക്ഷെ തട്ടിപ്പുകാര്‍ അയക്കുന്നത് emirates-off1cial.com എന്നായിരിക്കും. ചിലപ്പോള്‍ ബാങ്കുമായി ബന്ധപ്പെട്ടും വ്യാജ യു ആര്‍ എല്‍ ലഭിച്ചേക്കാം ഉദാഹരത്തിന് login.bank-secure[.]com എന്നായിരിക്കും തട്ടിപ്പുകാര്‍ അയക്കുന്ന ലിങ്ക്. ഇതില്‍ ക്ലിക്ക് ചെയ്യുന്നത് വഴി സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. കാഴ്ചയില്‍ ഒരു പോലെ തോന്നുമെങ്കിലും ഇവയുടെ സ്‌പെല്ലിങ് കൃത്യമായി പരിശോധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവിധ നിക്ഷേപ പദ്ധതികളില്‍ പണം അടച്ചാല്‍ വലിയ വരുമാനവും ഫ്രീ ആയി വിമാന ടിക്കറ്റ് നല്‍കാം എന്ന തരത്തിലും തട്ടിപ്പ് നടത്തുന്നുണ്ട്. ഇങ്ങനെ നിക്ഷേപിക്കുന്ന പണവുമായി തട്ടിപ്പുകാര്‍ മുങ്ങിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 
Other News in this category

 
 




 
Close Window