Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ലാന്‍ഡിങ്ങിന് ഒരു മണിക്കൂറിലേറെ എടുത്തു, ശ്വാസം പിടിച്ച് കേരള എംപിമാര്‍
reporter

ചെന്നൈ : വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന പൈലറ്റിന്റെ അറിയിപ്പു കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് കെസി വേണു?ഗോപാല്‍ എംപി. എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് ഏകദേശം ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പുകേട്ടത്. ലാന്‍ഡിങ്ങിന് ഒരുമണിക്കൂറിലേറെ എടുത്തപ്പോള്‍ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്. എംപിമാര്‍ മാത്രമല്ലല്ലോ, ഇത്രയും യാത്രക്കാരുടെ ജീവനല്ലേ വിമാനത്തിലുള്ളത്. കെ സി വേണു?ഗോപാല്‍ പറഞ്ഞു. 'ചെന്നൈ വിമാനത്താവളത്തിനു മുകളില്‍ പറന്ന് ഇന്ധനം തീരാറായപ്പോഴാണ് ലാന്‍ഡിങ്ങിന് ശ്രമിച്ചത്. ലാന്‍ഡിങ്ങിനായി ഇറങ്ങുമ്പോള്‍ റണ്‍വേയില്‍ മറ്റൊരു വിമാനമുണ്ടെന്ന അറിയിപ്പു വന്നു. ഞങ്ങളുടെ വിമാനം വീണ്ടും മുകളിലേക്കു പറന്നു. ഇതോടെ സാങ്കേതികത്തകരാറിനപ്പുറം ആശയവിനിമയത്തിലും പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കി. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് ഞങ്ങള്‍ക്ക് തുണയായത്'. കെ സി വേണു?ഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോ?ഗികമായി പരാതി നല്‍കുമെന്നും കെ സി വേണു?ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനാണ് എന്നാണ് വിമാനത്തിലുണ്ടായിരുന്ന അടൂര്‍ പ്രകാശ് എംപി അഭിപ്രായപ്പെട്ടത്. കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ രാധാകൃഷ്ണന്‍, തിരുനെല്‍വേലി എംപി റോബര്‍ട്ട് ബ്രൂസ് എന്നിവരും വിമാനത്തില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഞങ്ങള്‍ ഡല്‍ഹിയിലേക്കു പുറപ്പെട്ടത്. വിമാനത്തില്‍ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 7.20ന് പുറപ്പെടേണ്ട വിമാനം അര മണിക്കൂര്‍ വൈകി 7.50ന് ആണ് പുറപ്പെട്ടത്.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൈലറ്റ് അനൗണ്‍സ്‌മെന്റ് ചെയ്തു. ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്ങിനുള്ള ശ്രമം തുടങ്ങി. രണ്ടു മണിക്കൂറോളമാണ് വിമാനം ആകാശത്തു വട്ടമിട്ട് പറന്നത്. യാത്രക്കാരാകെ പരിഭ്രാന്തരായിരുന്നു. അര മണിക്കൂര്‍ വീണ്ടും ആകാശത്തു പറന്ന ശേഷമാണു വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചത്. റഡാറിലെ തകരാര്‍ എന്നാണു പറയുന്നത്. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. റണ്‍വേയില്‍ ഉണ്ടായിരുന്ന വിമാനവുമായി കൂട്ടിമുട്ടാത്തത് തന്നെ ഭാഗ്യമാണ്. പൈലറ്റായ ക്യാപ്റ്റന്‍ വെങ്കിടേഷിന്റെ മികവ് അഭിനന്ദനാര്‍ഹമാണ്' - അടൂര്‍ പ്രകാശ് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയര്‍ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ''വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്നു ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ക്യാപ്റ്റന്‍ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലം, റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാന്‍ഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടല്‍ ഒഴിവാക്കുകയും ചെയ്ത വിമാനം മുഴുവന്‍ യാത്രക്കാരുമായി സുരക്ഷിതരായി ചെന്നൈയില്‍ ലാന്‍ഡ് ചെയ്തു''- കൊടിക്കുന്നില്‍ സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 
Other News in this category

 
 




 
Close Window