Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംഭവിച്ചത് ഗോ എറൗണ്ട്, റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല
reporter

ചെന്നൈ : വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ . റഡാറുമായുള്ള ബന്ധം തകരാറിലായതോടെയാണ് വിമാനം വഴി തിരിച്ചു വിട്ടത്. അടിയന്തര ലാന്‍ഡിങ്ങില്‍ സുരക്ഷാ വീഴ്ചയില്ല. റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ആദ്യ ലാന്‍ഡിങ് ഒഴിവാക്കിയതെന്ന് എയര്‍ ഇന്ത്യ വിശദീകരിക്കുന്നു.

'സംഭവിച്ചത് ?ഗോ എറൗണ്ട് ആണ്. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പൈലറ്റുമാര്‍ സജ്ജരാണ്'. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. റണ്‍വേയില്‍ മറ്റൊരു വിമാനം കാരണം ലാന്‍ഡിങ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെന്ന് വിമാനത്തിലെ ജീവനക്കാര്‍ അറിയിച്ചെന്നാണ് എംപിമാര്‍ പറഞ്ഞിരുന്നത്. 5 എംപിമാര്‍ ഉള്‍പ്പെടെ 160 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയര്‍ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കിയത്. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ സി വേണു?ഗോപാല്‍ , അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, കെ രാധാകൃഷ്ണന്‍, തിരുനെല്‍വേലി എംപി റോബര്‍ട്ട് ബ്രൂസ് എന്നിവരടക്കം മൊത്തം 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window