Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ലാംസി പ്ലാസ വീണ്ടും ലേലത്തിന്
reporter

ദുബൈ: ഒരുകാലത്ത് ദുബൈയിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നായിരുന്ന ലാംസി പ്ലാസ വീണ്ടും ലേലത്തിന് വച്ചു. ലേലത്തിലെ അടിസ്ഥാന വില 1850 ലക്ഷം ദിര്‍ഹമായി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ ലേലത്തിന് വച്ചപ്പോള്‍ അടിസ്ഥാന വില 2,100 ലക്ഷം ദിര്‍ഹമായിരുന്നു. അന്ന് ലേലം നടന്നിരുന്നില്ല. ലേലത്തില്‍ പങ്കെടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 2017 ല്‍ സംഭവിച്ച തീപിടുത്തത്തെത്തുടര്‍ന്ന് മാള്‍ അടച്ചിട്ടിരുന്നു, 2024 ഏപ്രിലിലാണ് ആദ്യമായി ലേലത്തിന് വച്ചത്.

തീപിടിത്തത്തെ തുടര്‍ന്ന് അടച്ചിടുന്നതുവരെ ഈ മാള്‍ ഏറ്റവുമധികം ആള്‍ത്തിരക്കുള്ള ഒന്നായിരുന്നുവെന്ന് അവിടുത്തെ പ്രവാസികള്‍ ഓര്‍മ്മിക്കുന്നു. ഇടത്തരം ബജറ്റുള്ള ഭക്ഷണശാലകള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളി ലൊന്നായിരുന്നു. പ്രമുഖ മിഡില്‍ ഈസ്റ്റേണ്‍ റീട്ടെയില്‍ ഗ്രൂപ്പായ ലാല്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ലാംസി പ്ലാസ എന്ന് ദുബൈ സിറ്റി ടൂറിസം റിപ്പോര്‍ട്ടില്‍ പറയുന്നു. ലാംസി സിനിമ, ഭക്ഷണശാല, ഫാഷന്‍ റീട്ടെയില്‍,ഇലക്ട്രോണിക്‌സ്ഹബ്, ജ്വല്ലറി, ബ്യൂട്ടി പ്രോഡക്ട്‌സ്തുടങ്ങി വിവിധ രംഗങ്ങളിലായി ഈ മാള്‍ ഒരുകാലത്തെ ദുബൈയിലെ ആകര്‍ഷണ കേന്ദ്രമായിരുന്നു.

 
Other News in this category

 
 




 
Close Window