Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മൃതദേഹങ്ങള്‍ മാറിപ്പോയി, തിരിച്ചറിഞ്ഞത് വിദേശത്ത് നിന്നെത്തിയ ബന്ധു
reporter

കൊച്ചി: പള്ളുരുത്തിയില്‍ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ മാറി. കുമ്പളങ്ങി സ്വദേശിയുടെ മൃതദേഹമാണ് മാറിയെടുത്ത് പള്ളുരുത്തിയില്‍ സംസ്‌കരിച്ചത്. കുമ്പളങ്ങി സ്വദേശി ആന്റണിയുടെ മൃതദേഹം പള്ളുരുത്തിയിലെ പാലിയേറ്റീവ് കേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്. വിദേശത്തുള്ള അദ്ദേഹത്തിന്റെ ബന്ധു വരുംവരെ മൃതദേഹം പാലിയേറ്റീവ് കേന്ദ്രത്തില്‍ സൂക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച വിദേശത്തുനിന്ന് ബന്ധു സ്ഥലത്തെത്തി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് ആളുമാറിയതായി അറിയുന്നത്.

ഉടനെ പാലിയേറ്റീവ് കേന്ദ്രത്തിലെ അധികൃതരോട് വിവരം പറഞ്ഞു. ആന്റണിയുടെത് കൂടാതെ പള്ളുരുത്തി സ്വദേശി പീറ്ററിന്റെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. പീറ്ററിന്റെ മൃതദേഹമാണെന്ന് കരുത് ആന്റണിയുടെ മൃതദേഹമാണ് പള്ളുരുത്തിയില്‍ നിന്നുള്ളവര്‍ കൊണ്ടുപോയത്. അവര്‍ പള്ളിയില്‍ ചടങ്ങുകള്‍ കഴിച്ച് വ്യാഴാഴ്ച തന്നെ സംസ്‌കരിക്കുകയും ചെയ്തു. ഇവര്‍ക്ക് വീട്ടില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ മൃതദേഹം നേരിട്ട് പള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതുകൊണ്ട് വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരുന്നില്ല. കാര്യം മനസ്സിലായതോടെ പാലീയേറ്റീവ് കേന്ദ്രം അധികൃതരും നാട്ടുകാരും ഇടപെട്ടു. അവര്‍ പള്ളുരുത്തിയിലെ മൃതദേഹം അടക്കിയ പള്ളിയിലെത്തി. മൃതദേഹം മാറിയാണ് സംസ്‌കരിച്ചതെന്ന് പള്ളിയിലും അറിയിച്ചു.

 
Other News in this category

 
 




 
Close Window