Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട്, തെളിവ് നല്‍കാന്‍ ടി.എന്‍ പ്രതാപന് നോട്ടീസ്
reporter

തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ വോട്ടര്‍ പട്ടികയില്‍ നിയമവിരുദ്ധമായി പേര്‍ ചേര്‍ത്തതില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടി തുടങ്ങി. പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ നാളെ വൈകീട്ട് തൃശൂര്‍ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിനു നോട്ടീസ് നല്‍കി. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി തൃശൂര്‍ മുക്കാട്ടുകരയിലെ 115ാം നമ്പര്‍ ബൂത്തില്‍ അദ്ദേഹം ഉള്‍പ്പെടെ 11 പേരെ വോട്ടര്‍മാരായി ചേര്‍ത്തുവെന്നാണ് പരാതി. വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗത്തിലൂടെയാണ് ഇത്തരത്തില്‍ പേര് ചേര്‍ത്തത് എന്നു പരാതിയില്‍ പറയുന്നു.

ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടു നമ്പറില്‍ സ്ഥിര താമസക്കാരാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പ്രതാപന്‍ പരാതി നല്‍കിയത്. അന്വേഷണത്തിനായി പരാതി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു.

 
Other News in this category

 
 




 
Close Window