Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്നു
reporter

തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമല്‍ ഹാസനും. ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ കമല്‍ ഹാസന്‍ നായകനായി തിളങ്ങി നിന്ന സമയത്താണ് രജനികാന്ത് സിനിമയിലേക്കെത്തുന്നത്. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തില്‍ കമലിന്റെ വില്ലനായാണ് രജനി പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ഇരുവരും നായകനും വില്ലനുമായി വേഷമിട്ടു. ഇന്നിപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ പകരം വയ്ക്കാനില്ലാത്ത രണ്ട് നടന്‍മാരായി മാറിയിരിക്കുകയാണ് രജനിയും കമലും. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും കമല്‍ ഹാസനും വീണ്ടും ഒന്നിച്ചെത്താന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുക. ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ നിലവില്‍ പുരോഗമിക്കുകയാണ്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആയിരിക്കും ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 46 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് സ്‌ക്രീനിലെത്തുക. 1979 ല്‍ പുറത്തിറങ്ങിയ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചെത്തിയത്. അതേസമയം രജനികാന്തിനൊപ്പവും കമല്‍ ഹാസനൊപ്പവും സിനിമ ചെയ്തിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി കൂലിയും കമല്‍ ഹാസനെ നായകനാക്കി വിക്രം എന്ന സിനിമയുമാണ് ലോകേഷ് ഒരുക്കിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളും ബോക്‌സോഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു. കൂലിയാണ് ലോകേഷ് കനകരാജിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. രജനികാന്ത് പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തില്‍ നാഗാര്‍ജുന, ആമിര്‍ ഖാന്‍, ഉപേന്ദ്ര എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ് ആണ് കമല്‍ ഹാസന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. കൈതി 2 ആണ് ലോകേഷിന്റേതായി സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം.

 
Other News in this category

 
 




 
Close Window