Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നികുതിപ്പണം ഒഴിവാക്കാന്‍ ഗൂഗ്ള്‍പേ വഴി കൈക്കൂലി
reporter

തിരുവനന്തപുരം: നികുതിപ്പിഴ ഒഴിവാക്കാന്‍ ഗൂഗ്ള്‍ പേ വഴി കൈക്കൂലി വാങ്ങിയതായ പരാതിയില്‍ അന്വേഷണം തുടങ്ങി. ജിഎസ്ടി വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരുടെ പേര് സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്.കാസര്‍കോടിലെ കരിയോയില്‍ കമ്പനിയാണ് പരാതി നല്‍കിയത്. ഇടനിലക്കാരനാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എന്ന പേരില്‍ പണം വാങ്ങിയത്. രണ്ട് ലക്ഷം രൂപ ബാങ്ക് വഴി കൈമാറിയെന്നും പരാതിയില്‍ പറയുന്നു.കൈക്കൂലി നല്‍കിയശേഷവും വലിയ പിഴ ചുമത്തിയപ്പോഴാണ് കമ്പനി മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതിയുമായെത്തിയത്. കൊച്ചിയിലെ ശിവസേനയുടെ പ്രാദേശിക നേതാവാണ് ഇടനിക്കാരനായി സമീപിച്ചെതെന്നും അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടെതെന്നും പരാതിയില്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window