Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ക്ലാസില്‍ സംസാരിച്ചതിന് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചെന്ന് പരാതി
reporter

പാലക്കാട്: ക്ലാസ് മുറിയില്‍ സംസാരിച്ചതിന്റെ പേരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ വിദ്യാര്‍ഥിയെ ചെര്‍പ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസില്‍ സംസാരിച്ചതിനെ തുടര്‍ന്ന് അധ്യാപകനായ നൗഷാദ് മുഖത്ത് അടിച്ചുവെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. മര്‍ദനത്തില്‍ മുഖത്ത് പരുക്കേറ്റതായും വിദ്യാര്‍ഥി പറഞ്ഞു. അധ്യാപകന്‍ വിദ്യാര്‍ഥികളെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും മുന്‍പും തനിക്ക് സമാനമായ അനുഭവം നേരിടേണ്ടിവന്നിട്ടുണ്ടെന്നും വിദ്യാര്‍ഥി ആരോപിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതികരണം ലഭ്യമായിട്ടില്ല.

 
Other News in this category

 
 




 
Close Window