Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ മാറ്റം; സഹകരണ ബാങ്കുകളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്
reporter

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍നിന്ന് സഹകരണ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇനി ഗുണഭോക്താക്കളുടെ ദേശസാല്‍കൃത ബാങ്ക് അക്കൗണ്ടുകളിലേക്കായിരിക്കും പെന്‍ഷന്‍ തുക നേരിട്ട് നിക്ഷേപിക്കുക. സഹകരണ സംഘങ്ങള്‍ മുഖേന വീടുകളിലെത്തി പെന്‍ഷന്‍ വിതരണം ചെയ്യുന്ന സംവിധാനത്തിന് ചെലവ് കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവ് ഉള്‍പ്പെടെയുള്ള ചെലവുകളും സര്‍ക്കാരിന്റെ തീരുമാനത്തില്‍ പരിഗണിച്ചിട്ടുണ്ട്.

കിടപ്പുരോഗികള്‍ക്കും ബാങ്ക് അക്കൗണ്ടിലൂടെ പെന്‍ഷന്‍ സ്വീകരിക്കാന്‍ കഴിയാത്ത ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കള്‍ക്കും മാത്രമായിരിക്കും വീടുകളിലെത്തിയുള്ള നേരിട്ടുള്ള വിതരണം തുടരുക. മറ്റുള്ളവര്‍ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ സ്വീകരിക്കണം. പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയ തുകയില്‍ വിതരണം ചെയ്യാതെ തിരിച്ചടച്ചതിന്റെ വിവരങ്ങള്‍ പല സംഘങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് നല്‍കിയ കത്ത് പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തേ സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍ ഗുണഭോക്താക്കളുടെ വീടുകളിലെത്തി പെന്‍ഷന്‍ കൈമാറുന്ന സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. പുതിയ ഉത്തരവ് നടപ്പാകുന്നതോടെ ഈ രീതിയിലുള്ള വിതരണം പരിമിതപ്പെടുകയും പെന്‍ഷന്‍ വിതരണം പ്രധാനമായും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറുകയും ചെയ്യും.

 
Other News in this category

 
 




 
Close Window