Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വി.ഡി. സതീശനെതിരേ രാഹുല്‍ അനുകൂലികള്‍
reporter

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടര്‍ന്ന് യൂത്ത് കോണ്‍?ഗ്രസ് പ്രസിഡ?ന്റ് സ്ഥാനം രാജിവെക്കേണ്ടി വന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ എതിര്‍ത്തും തിരിച്ചും കോണ്‍?ഗ്രസില്‍ സൈബര്‍ പോര്. മുന്‍കാലങ്ങളിലെ കോണ്‍?ഗ്രസിലെ ?ഗ്രൂപ്പ് പോരിനെ കടത്തിവെട്ടിയാണ് ഇപ്പോഴത്തെ സൈബര്‍ പോര് അരങ്ങേറുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പച്ച സങ്കിയെന്നും പിണറായി വിജയ?ന്റെ ചങ്കെന്നും ഉമ്മന്‍ചാണ്ടിയുടെ തുടര്‍ഭരണം ഇല്ലാതാക്കിയ വ്യക്തിയെന്നും ആരോപിക്കുന്ന പോസ്റ്റുകള്‍ പലപ്പോഴും സഭ്യതയുടെ സകല സീമകളും ലംഘിച്ച് കടന്നുപോകുന്നു.

നേരത്തെ രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ച വനിതാ നേതാക്കളെയും പരാതിക്കാരെയും പരാതിക്കാരെ പിന്തുണച്ചവരെയും ആയിരുന്നു രാഹുല്‍ അനുകൂലികളായ സൈബര്‍കൂട്ടം കടന്നാക്രമിച്ചത്. അപ്പോഴൊന്നും തന്നെ കോണ്‍?ഗ്രസ് നേതൃത്വം ഇടപെടുകയോ അതില്‍ വിലക്ക് ഏര്‍പ്പെടുത്തുകയോ ചെയ്തില്ല. ഉമാതോമസ് ഉള്‍പ്പടെയുള്ളവര്‍ സൈബര്‍ ആക്രമണത്തിന് വിധേയരായി. അതിന് പിന്നാലെയാണ് സതീശനെയും രമേശ് ചെന്നിത്തലെയും സൈബര്‍ ഇടത്തില്‍ ആക്രമിക്കാന്‍ ആരംഭിച്ചത്. കൂടുതല്‍ ആക്രമണവും സതീശനതിരായാണ് നടക്കുന്നത്.

 
Other News in this category

 
 




 
Close Window