Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഔദ്യോഗിക വാഹനം ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ തഹസില്‍ദാര്‍
reporter

പത്തനംതിട്ട: കോടതി ഉത്തരവിനെ തുടര്‍ന്ന് ഔദ്യോഗിക വാഹനം ജപ്തി ചെയ്തതോടെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ടിപ്പര്‍ ലോറിയില്‍ സഞ്ചരിച്ച് തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ. ജോര്‍ജ്. കനത്ത മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് തഹസില്‍ദാര്‍ ടിപ്പര്‍ ലോറിയില്‍ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചത്. ചെങ്ങന്നൂര്‍-ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തര്‍ക്കത്തെ തുടര്‍ന്നാണ് തഹസില്‍ദാറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തത്. ഏറ്റെടുത്ത ഭൂമിക്ക് അനുവദിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമ നല്‍കിയ പരാതിയിലാണ് തഹസില്‍ദാറുടെ ജീപ്പും താലൂക്ക് ഓഫീസിലെ ചില ഉപകരണങ്ങളും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

അതേസമയം, കനത്ത മഴയും വെള്ളക്കെട്ടും മൂലം പ്രകൃതിദുരന്ത സാധ്യത നിലനിന്ന സാഹചര്യത്തില്‍ ഓഫീസില്‍ ഒതുങ്ങിയിരിക്കാതെ അടിയന്തര രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തഹസില്‍ദാര്‍ രംഗത്തിറങ്ങി. വെള്ളം നിറഞ്ഞ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ടിപ്പര്‍ ലോറി ഉപയോഗിച്ചാണ് അദ്ദേഹം ദുരിതബാധിത മേഖലകളിലെത്തിയത്. പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറിയിലെ യാത്ര അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window