Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം; ട്രോഫി ഏറ്റുവാങ്ങാതെ ടീം ഇന്ത്യ വിട്ടുനില്‍ക്കല്‍ വിവാദമായി
reporter

ദുബൈ: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഒമ്പതാം കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാടകീയ രംഗങ്ങള്‍. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ ഫൈനല്‍ മത്സരത്തില്‍ ജേതാക്കളായ ഇന്ത്യ ട്രോഫി ഏറ്റുവാങ്ങാതെ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

പിസിബി ചെയര്‍മാനായ മുഹസിന്‍ നഖ്വി കപ്പ് കൈമാറുന്നത് ഒഴിവാക്കണമെന്ന് ആവശ്യം

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ കൂടിയായ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹസിന്‍ നഖ്വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. അദ്ദേഹമല്ലാതെ മറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം നിരസിച്ചതോടെയാണ് ടീം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ചടങ്ങ് ആരംഭിക്കാന്‍ ഒരുമണിക്കൂറിലേറെ വൈകിയതും വിവാദം കൂട്ടിയിരുന്നു.

യഥാര്‍ത്ഥ ട്രോഫി സഹതാരങ്ങളാണ്: സൂര്യകുമാര്‍ യാദവ്

ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിനെക്കുറിച്ച് പ്രതികരിച്ച ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്, ''യഥാര്‍ത്ഥ ട്രോഫി സഹതാരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുമാണ്. മാച്ച് ഫീ അവര്‍ക്ക് നല്‍കും,'' എന്നായിരുന്നു പ്രതികരണം. ''കഠിനാധ്വാനത്തിലൂടെയാണ് കിരീടം നേടിയത്. അത് എളുപ്പമല്ലായിരുന്നു. ഞങ്ങള്‍ അതിന് അര്‍ഹരാണ്,'' - സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറിയില്‍ ഇന്ത്യക്ക് വിജയം

അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ 5 വിക്കറ്റിന് നേടി. തിലക് വര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ് ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അഭിഷേക് വര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ നഷ്ടപ്പെട്ടെങ്കിലും തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറി (41 പന്ത്) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ടീമിന്റെ വിജയശില്‍പ്പിയായി തിലക് വര്‍മ മാറി.

 
Other News in this category

 
 




 
Close Window