Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓപ്പറേഷന്‍ സിന്ദൂരില്‍ അഞ്ച് പാക് വിമാനങ്ങള്‍ തകര്‍ത്തെന്ന് ഇന്ത്യന്‍ വ്യോമസേന
reporter

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ അഞ്ച് പാക് വിമാനങ്ങള്‍ തകര്‍ത്തതായി വീണ്ടും ആവര്‍ത്തിച്ച് ഇന്ത്യന്‍ വ്യോമസേന. എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗാണ് ഇന്ത്യന്‍ അവകാശവാദങ്ങള്‍ വീണ്ടും ഉന്നയിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എയര്‍ ചീഫ് മാര്‍ഷല്‍ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് വിശദീകരിച്ചത്.

93-ാമത് വ്യോമസേനാ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും പാകിസ്ഥാന്റെ 300 കിലോമീറ്ററിനുള്ളില്‍ പോലും അവരുടെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ എഫ്-16, ജെഎഫ്-17 വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തതായി എയര്‍ ചീഫ് മാര്‍ഷല്‍ വ്യക്തമാക്കി. ജാക്കോബോബാദ് എയര്‍ബേസിലെ എഫ്-16 ഹാങ്കര്‍ അടക്കം തകര്‍ത്തതോടെ പാകിസ്ഥാന്റെ 10 വിമാനങ്ങള്‍ നഷ്ടമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ വ്യക്തമായ ലക്ഷ്യത്തോടെ ആരംഭിച്ച ആക്രമണം വലിയ സംഘര്‍ഷത്തിലേക്ക് എത്തിക്കാതെ അവസാനിപ്പിക്കാനും ഇന്ത്യക്ക് സാധിച്ചതായി എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു. ലോകത്ത് രണ്ട് യുദ്ധങ്ങള്‍ നടക്കുമ്പോഴും അവ അവസാനിപ്പിക്കാന്‍ നടപടികളില്ല. ഇന്ത്യയുടെ നടപടികള്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന നിലയിലേക്ക് എത്തിക്കാന്‍ സഹായിച്ചുവെന്നും, ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window