Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോടതിവാദത്തിനിടെ എഐ ടൂളുകള്‍, ഗൂഗിള്‍ ഉപയോഗം വിലക്ക്; മൊബൈല്‍ ആശ്രയിക്കരുതെന്ന് ഹൈക്കോടതി
reporter

ചണ്ഡീഗഢ്: വാദത്തിനിടെ ജഡ്ജിമാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എഐ ടൂളുകളും ഗൂഗിളും ആശ്രയിക്കുന്നത് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിലക്കി. ഐപാഡും ലാപ്‌ടോപ്പും ഉള്‍പ്പെടെ മൊബൈല്‍ ഫോണുകള്‍ വാദത്തിനിടെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ് വസിഷ്ഠ് വ്യക്തമാക്കി.

ഒരു കേസില്‍ വാദം നടക്കുന്നതിനിടെ ജഡ്ജി ചോദ്യമുന്നയിച്ചപ്പോള്‍ മറുപടി നല്‍കാന്‍ അഭിഭാഷകന്‍ ഫോണെടുത്തതിനെ കോടതി എതിര്‍ത്തു. ഇത് ശരിയായ രീതിയല്ലെന്നും, മൊബൈലില്‍ നിന്നു വിവരം ലഭിക്കും വരെ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഫോണില്‍ നോക്കി പറയാതെ കേസ് വ്യക്തമായി പഠിച്ച് വാദം അവതരിപ്പിക്കണമെന്ന നിര്‍ദ്ദേശവും കോടതി അഭിഭാഷകര്‍ക്ക് നല്‍കി.

ഇക്കാര്യത്തില്‍ ഇപ്പോള്‍ കടുത്ത ഉത്തരവിറക്കുന്നില്ലെങ്കിലും, വാദത്തിനിടെ മൊബൈല്‍ ഉപയോ?ഗിക്കരുതെന്ന് ബാര്‍ അസോസിയേഷനുകള്‍ അഭിഭാഷകരോട് അഭ്യര്‍ഥിക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. ഒരു അഭിഭാഷകന്റെ ഫോണ്‍ കോടതി കുറച്ചു നേരം പിടിച്ചുവച്ചതും സംഭവിച്ചു.

 
Other News in this category

 
 




 
Close Window