Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കിണറ്റില്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമം; കൈവരി ഇടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു
reporter

കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കൊല്ലം നെടുവത്തൂരിലാണ് ദാരുണമായ സംഭവം. മരിച്ചവരില്‍ ഒരാള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്.

നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. അര്‍ച്ചനയ്ക്ക് പുറമെ, കൊട്ടാരക്കര ഫയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിച്ച ആറ്റിങ്ങല്‍ സ്വദേശി സോണി, അര്‍ച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അര്‍ച്ചന മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു.

രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. യുവതി കിണറ്റില്‍ ചാടിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തുകയായിരുന്നു. 80 അടിയോളം താഴ്ചയുള്ള കിണറിലാണ് അര്‍ച്ചന കിടന്നിരുന്നത്.

അര്‍ച്ചനയെ രക്ഷിക്കാന്‍ സോണി കിണറിലേക്കിറങ്ങിയപ്പോള്‍, കിണറിന്റെ കൈവരി തകര്‍ന്നു താഴേക്ക് പതിക്കുകയായിരുന്നു. കല്ലുകള്‍ അര്‍ച്ചനയുടെയും സോണിയുടെയും ശരീരത്തിലേക്ക് പതിച്ചു. കൈവരിക്ക് സമീപം നില്‍ക്കുകയായിരുന്ന ശിവകൃഷ്ണനും കിണറിലേക്ക് വീണു.

സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച നാട്ടുകാര്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ സംഭവിച്ച അപകടം ഏറെ ദാരുണമാണെന്ന് അഭിപ്രായപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window