Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗാസ സമാധാന ഉച്ചകോടിയില്‍ ട്രംപിന്റെ പരാമര്‍ശം വിവാദത്തില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് മെലോണിയെ 'സുന്ദരി' എന്ന് വിശേഷിപ്പിച്ച് ട്രംപ്; വിമര്‍ശനങ്ങള്‍ക്കൊരുങ്ങിയെന്ന് പ്രതികരണം
reporter

കയ്‌റോ: ഗാസയില്‍ നടന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണിയെ 'സുന്ദരി' എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശം വിവാദം സൃഷ്ടിച്ചു. തിങ്കളാഴ്ച ഈജിപ്ത് വേദിയായ ഉച്ചകോടിയില്‍ പ്രസംഗത്തിനിടെ ട്രംപ് നടത്തിയ പരാമര്‍ശം രാഷ്ട്രീയമായി ചര്‍ച്ചയാകുന്നു.

'യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഒരു സ്ത്രീയെക്കുറിച്ച് 'സുന്ദരി' എന്ന വാക്ക് ഉപയോഗിച്ചാല്‍, അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്. പക്ഷേ ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു,' എന്ന് ട്രംപ് പറഞ്ഞു. 48കാരിയായ മെലോണിക്ക് നേരെ തിരിഞ്ഞ് 'നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ, അല്ലേ? കാരണം നിങ്ങള്‍ സുന്ദരിയാണ്' എന്നായിരുന്നു ട്രംപിന്റെ ചോദ്യം. ചിരിച്ചുകൊണ്ട് മെലോണി പ്രതികരിച്ചെങ്കിലും മറുപടി വ്യക്തമായില്ല.

മെലോണിയുടെ കുടിയേറ്റം, സാംസ്‌കാരിക വിഷയങ്ങളിലുളള നിലപാടുകള്‍ ട്രംപ് പ്രശംസിച്ചു. 'ഇറ്റലിയില്‍ അവര്‍ക്ക് വലിയ ബഹുമാനമുണ്ട്. അവര്‍ വളരെ നല്ല രാഷ്ട്രീയക്കാരിയാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പുതിയ പശ്ചിമേഷ്യയുടെ ഉദയമാണെന്നും ഭീകരതയും നാശവും പരാജയപ്പെട്ടതായും ട്രംപ് പ്രസ്താവിച്ചു. ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക് മെര്‍സ് തുടങ്ങിയ പ്രമുഖ ലോക നേതാക്കള്‍ പങ്കെടുത്തു.

 
Other News in this category

 
 




 
Close Window