Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി അബിന്‍ വര്‍ക്കി: നിയമനം പുനഃപരിശോധിക്കില്ലെന്ന് ഉദയ്ഭാനു ചിബ് അഭിപ്രായം കേള്‍ക്കാന്‍ തയ്യാറെന്ന് ദേശീയ അധ്യക്ഷന്‍; വോട്ടു ലഭിച്ചതും നിയമനവും ബന്ധമില്ല
reporter

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി അബിന്‍ വര്‍ക്കിയെ നിയമിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സംഘടനയുടെ ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് വ്യക്തമാക്കി. നിയമനവുമായി ബന്ധപ്പെട്ട് അബിന്‍ വര്‍ക്കിയുടെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, പക്ഷേ അദ്ദേഹം പറയുന്നത് കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും ചിബ് മാധ്യമങ്ങളോട് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച അബിന്‍ വര്‍ക്കി, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് സൂചന നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്ന് കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായും അബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഇത് സംഘടനയുടെ ആഭ്യന്തര കാര്യമാണ്. നിയമനവുമായി വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് അബിന്‍ വര്‍ക്കി. അദ്ദേഹത്തിന് ഏല്‍പ്പിച്ച ചുമതല ഉത്തരവാദിത്തത്തോടെ നിറവേറ്റണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' ഉദയ്ഭാനു ചിബ് പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള വാദം

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍ അധികം വോട്ടുകള്‍ ലഭിച്ചതായി അബിന്‍ വര്‍ക്കി അവകാശപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് താനാണെന്നും അതുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്ക് താനാണ് ഏറ്റവും അനുയോജ്യന്‍ എന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈ വാദം തള്ളിയ ഉദയ്ഭാനു ചിബ്, വോട്ടു ലഭിച്ചതും നിയമനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window