Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കുട്ടിക്കാലത്തെ മദ്യപാന അനുഭവം പങ്കുവെച്ച് അനുഷ ദാണ്ഡേക്കര്‍; ''ഇനിയൊരിക്കലും അങ്ങനെ മദ്യപിക്കില്ലെന്ന് വാഗ്ദാനം ചെയ്തു''
reporter

മുംബൈ: അവതാരകയായും നടിയായും ശ്രദ്ധ നേടിയ അനുഷ ദാണ്ഡേക്കര്‍ തന്റെ ബാല്യകാലത്തെ ഒരു ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുന്നു. പതിനാലാം വയസ്സില്‍ അമിതമായി മദ്യപിച്ച് ആശുപത്രിയിലെത്തിയ അനുഭവമാണ് അനുഷ പങ്കുവെച്ചത്. പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

''ഞാന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ പതിനാലാം വയസില്‍ അതിനാല്‍ ആശുപത്രിയിലെത്തി. പാഷന്‍ ഫ്രൂട്ടിന്റെ രുചിയായിരുന്നു. അതിനാല്‍ ഞാനത് മുഴുവന്‍ കുടിച്ചു. അച്ഛനോട് നഴ്സ് പറഞ്ഞത്, അവളോട് ദേഷ്യപ്പെടരുത്. ഇനിയൊരിക്കലും അവള്‍ അതുപോലെ മദ്യപിക്കില്ല എന്നായിരുന്നു. അത് സത്യമായിരുന്നു,'' എന്നാണ് അനുഷയുടെ വാക്കുകള്‍.

അച്ഛന്‍ പുകവലിക്കുന്നത് കണ്ടുവെങ്കിലും തനിക്ക് ആസ്ത്മയുള്ളതിനാല്‍ പുകവലിക്കാന്‍ കഴിയില്ലായിരുന്നുവെന്നും, ഒരിക്കല്‍ സിഗരറ്റു വലച്ചുനോക്കിയെങ്കിലും അതിന്റെ മണവും രുചിയും ഇഷ്ടമായില്ലെന്നും അനുഷ പറയുന്നു. ലഹരി വസ്തുക്കളോട് തനിക്ക് താല്‍പര്യമില്ലെന്നും അതിന് കാരണം തന്റെ മനസ്സിനെയും ജീവിതത്തെയും നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടാന്‍ താനാഗ്രഹിക്കുന്നില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.

ഓസ്ട്രേലിയയില്‍ നിന്ന് 20-ാം വയസ്സില്‍ മുംബൈയിലേക്ക് എത്തിയതോടെയാണ് അനുഷയുടെ ഇന്ത്യയിലെ ജീവിതം ആരംഭിച്ചത്. എം ടിവിയില്‍ വിജെ ആയി ജോലി ലഭിച്ചതാണ് കരിയറിലെ വലിയ വഴിത്തിരിവായതെന്ന് അനുഷ പറയുന്നു. ''എനിക്ക് വഴിതെറ്റാനുള്ള എല്ലാ അവസരവുമുണ്ടായിരുന്നു. പക്ഷെ ഞാന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളയാളായി. അപ്പാര്‍ട്ട്മെന്റ് എടുത്തു. എം ടിവിയില്‍ ജോലി ലഭിച്ചു. അത് ചെറുതായി കാണാന്‍ സാധിക്കില്ലായിരുന്നു,'' എന്നും താരം കൂട്ടിച്ചേര്‍ത്തു.

താന്‍ ലഹരി ഉപയോഗിക്കാറില്ലെങ്കിലും തന്റെ മാനേജരോട് പലരും താന്‍ എന്താണ് ഉപയോഗിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ടെന്നും അനുഷ പറയുന്നു. ''ഞാന്‍ എപ്പോഴും ഹൈപ്പര്‍ ആക്ടീവാണ്. മെലിഞ്ഞിട്ടാണ്. കണ്ണുകള്‍ കലങ്ങിയത് പോലെയാണ്. അതുകൊണ്ടാണ് ആളുകള്‍ സംശയിക്കുന്നത്. എന്നാല്‍ ഞാന്‍ വൈന്‍ പോലും കുടിക്കില്ലെന്ന് മാനേജര്‍ മറുപടി നല്‍കും,'' എന്നാണ് അനുഷ പറഞ്ഞത്.

അനുഷയുടെ തുറന്നുപറയലുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

 
Other News in this category

 
 




 
Close Window