Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബെംഗളൂരു എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി; സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു
reporter

ബെംഗളൂരു: നഗരത്തിലെ ബസവനഗുഡിയിലുള്ള സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. ബിഎംഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായത്. ഇതേ കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ജീവന്‍ ഗൗഡ (21) ആണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 10-ന് ഉച്ചഭക്ഷണ ഇടവേളയില്‍ ഉച്ചയ്ക്ക് 1.30നും 1.50നും ഇടയിലാണ് സംഭവം നടന്നത്. ആറാം നിലയില്‍ പുരുഷന്മാരുടെ ശുചിമുറിക്ക് സമീപത്തേക്ക് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ ജീവന്‍ അകത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ആക്രമണത്തിനിടെ വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും കോളുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി സുഹൃത്തുക്കളെ അറിയിച്ചതിന് പിന്നാലെ, പ്രതി ഗര്‍ഭനിരോധന മരുന്ന് വേണോ എന്ന് വിളിച്ച് ചോദിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു. പിന്നീട് രക്ഷിതാക്കള്‍ വിവരം അറിഞ്ഞതോടെയാണ് പൊലീസ് പരാതി നല്‍കിയത്. മാനസിക വിഷമവും ഭയവും മൂലമാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് പൊലീസ് അറിയിച്ചു.

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ജീവന്‍ ഗൗഡയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window