Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് പിന്‍വലിച്ചു; പഴയ നിരക്കില്‍ മാത്രം ടോള്‍ ഈടാക്കാനാകുമെന്ന് കോടതി
reporter

കൊച്ചി: തൃശൂര്‍ പാലിയേക്കരയില്‍ ദേശീയപാത 544-ല്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് പിന്‍വലിച്ചു. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ടോള്‍ നിരോധനം നടപ്പാക്കിയിരുന്നത്. ഡിവിഷന്‍ ബെഞ്ചായ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോനും ഉള്‍പ്പെട്ട കോടതി, ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ പഴയ നിരക്കില്‍ മാത്രം ഈടാക്കാനാകുമെന്നും ഉയര്‍ന്ന നിരക്കില്‍ പിരിവ് അനുവദിക്കില്ലെന്നും വ്യക്തമാക്കി.

റോഡിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച കേന്ദ്ര നിര്‍ദ്ദേശത്തെ നേരത്തെയും കോടതി വിമര്‍ശിച്ചിരുന്നു. ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയെങ്കിലും കേസ് തീര്‍പ്പാക്കിയിട്ടില്ല. പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി വിഷയം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

പാലിയേക്കരയിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ''റോഡിലെ തിരക്ക് തുടരുകയാണ്. ഈ കളിയില്‍ ആര് തോല്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയുണ്ടാകാന്‍ അനുവദിക്കില്ല,'' എന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായി. ടോള്‍ പിരിവ് വിലക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതോടൊപ്പം, പാതയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായി അദ്ദേഹം കോടതിയെ അറിയിച്ചു. ഇപ്പോള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലേ തിരക്ക് ഉള്ളൂ, ഗതാഗതം ഏറെക്കുറെ സുഗമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window