Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കട്ടപ്പന കുന്തളംപാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; റോഡുകളും കൃഷിയിടങ്ങളും ഒലിച്ചു പോയി
reporter

തൊടുപുഴ: കട്ടപ്പന കുന്തളംപാറയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഉരുള്‍പൊട്ടല്‍. വലിയ ശബ്ദത്തോടെയുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലില്‍ പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. 2019-ല്‍ ഉരുള്‍പൊട്ടലുണ്ടായ അതേ പ്രദേശത്താണ് വീണ്ടും ദുരന്തം ആവര്‍ത്തിച്ചത്.

പുലര്‍ച്ചെ ഏകദേശം 1.30 ഓടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വീടുകളുടെ മുന്നിലേയ്ക്ക് ചെളിയും കല്ലും മണ്ണും ഒഴുകിയെത്തി. ഭാഗ്യവശാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. നെടുങ്കണ്ടം കൂട്ടാറിലും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കൂട്ടാറില്‍ ട്രാവലര്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ടുകളുണ്ട്.

കല്ലാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകളും ഉടന്‍ ഉയര്‍ത്താനാണ് സാധ്യത.

അധിക മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window