Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
'സാഗരകന്യക' ശില്പം വിവാദത്തില്‍; അനുമതിയില്ലാതെ വികലമായി ഉപയോഗിച്ചതിന് ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ പ്രതിഷേധം
reporter

തിരുവനന്തപുരം: ശംഖുമുഖം കടല്‍ത്തീരത്ത് സ്ഥാപിച്ച പ്രശസ്ത ശില്പം 'സാഗരകന്യക'യെ വികലമായി ചിത്രീകരിച്ച ആശുപത്രി പരസ്യചിത്രം വിവാദമായി. സ്തനാര്‍ബുദ അവബോധ ക്യാമ്പെയ്നിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ഹോര്‍ഡിംഗിലാണ് ശില്പത്തിന്റെ സ്തനങ്ങളില്‍ ഒന്ന് മായ്ച്ചുകളഞ്ഞ രൂപം ഉപയോഗിച്ചത്. ''ഒരു മാറ്റം കാണുന്നുണ്ടോ?'' എന്നായിരുന്നു പരസ്യത്തിലെ സന്ദേശം.

സ്തനാര്‍ബുദ ചികിത്സയായ മാസ്റ്റെക്ടമി ചെയ്തതിന്റെ പ്രതീകമായാണ് ഈ രൂപമാറ്റം അവതരിപ്പിച്ചതെന്ന് ആശുപത്രി വക്താക്കള്‍ വിശദീകരിച്ചെങ്കിലും, ശില്‍പ്പിയായ കാനായി കുഞ്ഞിരാമന്‍ ശക്തമായി എതിര്‍ത്തു. തന്റെ അനുമതിയില്ലാതെയും ശില്പം വികലമാക്കിയും ഉപയോഗിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.

87 അടി നീളവും 25 അടി ഉയരവുമുള്ള സാഗരകന്യക ശില്പം പൂര്‍ത്തിയാക്കാന്‍ കാനായിക്ക് രണ്ട് വര്‍ഷം എടുത്തു. ലോകത്തിലെ ഏറ്റവും വലിയ ജലകന്യകാ ശില്പമായി ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച ഈ കൃതിയെ അപമാനിച്ചുവെന്നായിരുന്നു കാനായിയുടെ ആരോപണം.

ശില്‍പ്പിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമായ ഹോര്‍ഡിംഗ് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window