Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാലക്കാട്ട് നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു
reporter

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ ദുഃഖകരമായി മരിച്ചു. പാലക്കാട് കാടാംകോട് കനാല്‍ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

പാലക്കാട് നൂറടി റോഡ് സ്വദേശി രഞ്ജിത്തിന്റെ മകന്‍ റോഹന്‍ (24), നൂറണി സ്വദേശി സന്തോഷിന്റെ മകന്‍ റോഹന്‍ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകന്‍ സനൂഷ് (19) എന്നിവരാണ് മരിച്ചത്.

കാര്‍ ഓടിച്ചിരുന്ന ആദിത്യന്‍ (23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ ചിറ്റൂരില്‍ പോയി പാലക്കാട്ടേക്ക് തിരിച്ചുവരികയായിരുന്നു. പല സ്ഥലങ്ങളില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരാണ് ഈ സംഘം.

കുറുകെച്ചാടിയ പന്നിയെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ടത്. ആദ്യം റോഡരികിലെ മൈല്‍ കുറ്റിയിലും സമീപത്തെ മരത്തിലും ഇടിച്ച ശേഷം താഴെയുള്ള പാടത്തേക്ക് മറിഞ്ഞതായാണ് പൊലീസ് വിശദീകരണം. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിരുന്നു.

അവധിദിവസം സുഹൃത്തുക്കള്‍ ഒരുമിച്ചുകൂടി രാത്രി റൈഡിനായി പുറപ്പെട്ടതായിരുന്നു. അപകടത്തെക്കുറിച്ച് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window