Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യയ്ക്ക് മേലുള്ള തീരുവ കുറയ്ക്കുമെന്ന് ട്രംപ്; ന്യായമായ വ്യാപാര കരാറിന് ശ്രമം
reporter

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേലുള്ള തീരുവ കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായി ന്യായമായ ഒരു വ്യാപാര കരാറുണ്ടാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഇന്ത്യയിലെ പുതിയ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.

'മുന്‍പത്തേതില്‍നിന്ന് വ്യത്യസ്തമായ ഒരു കരാര്‍ ഇന്ത്യയുമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ക്ക് എന്നോട് സ്നേഹമില്ല. പക്ഷേ, അവര്‍ എന്നെ വീണ്ടും സ്നേഹിക്കും. നമുക്ക് ഒരു മാന്യമായ വ്യാപാര കരാര്‍ കിട്ടാന്‍ പോകുകയാണ്,' ട്രംപ് പറഞ്ഞു.

ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ കുറയ്ക്കുമോ എന്ന ചോദ്യത്തിന്, ഭാവിയില്‍ അക്കാര്യം പരിഗണിക്കുമെന്ന് ട്രംപ് പ്രതികരിച്ചു. ഇന്ത്യ റഷ്യയില്‍ നിന്ന് ധാരാളം എണ്ണ വാങ്ങിയതിനെ തുടര്‍ന്നാണ് യുഎസ് ആദ്യം തീരുവ വര്‍ധിപ്പിച്ചതെന്നും, ഇപ്പോള്‍ ഇന്ത്യ ആ ഇറക്കുമതി കുറച്ചതിനാല്‍ തീരുവ കുറയ്‌ക്കേണ്ട സമയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങളിലൊന്നായ ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ സെര്‍ജിയോ ഗോറ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് തീരുവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ പരാമര്‍ശം വന്നത്.

 
Other News in this category

 
 




 
Close Window