Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എല്‍പിജി ഇറക്കുമതിക്ക് ഇന്ത്യ-അമേരിക്ക ഇടയില്‍ ചരിത്രപരമായ കരാര്‍; 2026 മുതല്‍ യുഎസ് ഗള്‍ഫ് കോസ്റ്റില്‍ നിന്ന് വിതരണം
reporter

ന്യൂഡല്‍ഹി: എല്‍പിജി ഇറക്കുമതിക്ക് അമേരിക്കയുമായി ഇന്ത്യ ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ഊര്‍ജ്ജ സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ആദ്യമായാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ എല്‍പിജി ഇറക്കുമതി ചെയ്യുന്നത്.

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയുടെ നേതൃത്വത്തില്‍ 2.2 മില്യണ്‍ ടണ്‍ എല്‍പിജി ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു വര്‍ഷത്തെ കരാറാണ് ഒപ്പുവെച്ചത്. ഇത് ഇന്ത്യയുടെ വാര്‍ഷിക എല്‍പിജി ആവശ്യത്തിന്റെ ഏകദേശം 10 ശതമാനമാണ്.

2026 മുതല്‍ യുഎസ് ഗള്‍ഫ് കോസ്റ്റില്‍ നിന്ന് എല്‍പിജി ലഭ്യമാക്കുമെന്ന് കരാര്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിപണിയിലേക്കുള്ള യുഎസ് എല്‍പിജിയുടെ ആദ്യത്തെ ഔദ്യോഗിക കരാറാണിതെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു. കരാറിന്റെ ഭാഗമായി, ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്കയിലെ മുന്‍നിര എണ്ണ ഉല്‍പ്പാദകരുമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു.

''ജനങ്ങള്‍ക്ക് സുരക്ഷിതവും താങ്ങാനാവുന്ന വിലയിലും എല്‍പിജി ലഭ്യമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എല്‍പിജി ഉറവിടങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നത്,'' - പുരി എക്‌സില്‍ കുറിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നിട്ടും പൊതുമേഖലാ കമ്പനികള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ എല്‍പിജി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ ഈ വര്‍ഷം അവസാനം വിശാലമായ വ്യാപാര കരാറിലേക്ക് നീങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുതിയ കരാര്‍. ഈ കരാറിന്റെ ഭാഗമായി, റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന അധിക 25 ശതമാനം താരിഫ് ട്രംപ് ഭരണകൂടം പിന്‍വലിക്കാനാണ് സാധ്യത.

 
Other News in this category

 
 




 
Close Window