Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ജെയ്ഷെ മുഹമ്മദ് ഇന്ത്യയില്‍ ചാവേര്‍ ആക്രമണത്തിന് ഫണ്ട് ശേഖരിച്ചു: ഡിജിറ്റല്‍ ഹവാല വഴി പണം കൈമാറ്റം
reporter

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വ്യാപകമായി ചാവേര്‍ സ്ഫോടനങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ആസ്ഥാനമായ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടന ഫണ്ട് ശേഖരിച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. പാകിസ്ഥാനിലെ ഡിജിറ്റല്‍ പേമെന്റ് ആപ്പായ 'സഡാപേ' ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ വഴി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകള്‍ സ്വീകരിച്ചുവെന്നും ഈ പണം ഡിജിറ്റല്‍ ഹവാല ശൃംഖല വഴി ഇന്ത്യയിലെ ഭീകരര്‍ക്ക് കൈമാറിയതായും അന്വേഷണത്തില്‍ വ്യക്തമായി.

ചാവേര്‍ ആക്രമണ സംഘങ്ങള്‍ക്ക് ആവശ്യമായ ഷൂസ്, കമ്പിളി സോക്സ്, മെത്ത, ടെന്റുകള്‍ തുടങ്ങിയ വസ്തുക്കള്‍ വാങ്ങുന്നതിനായി 20,000 പാകിസ്ഥാന്‍ രൂപ (ഏകദേശം ?6,400) സംഭാവനയായി നല്‍കണമെന്ന് ജെയ്ഷെ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സംഭാവന നല്‍കുന്നവരെ പോരാളികളായി കണക്കാക്കുകയും, ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരെ ജിഹാദികളായി പ്രഖ്യാപിക്കുകയും ചെയ്യുന്നതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വനിതാസംഘങ്ങള്‍ വഴി ഇന്ത്യയില്‍ ആക്രമണത്തിന് നീക്കം

ഇന്ത്യയില്‍ ചാവേര്‍ ആക്രമണത്തിന് വനിതാസംഘങ്ങളെ നിയോഗിക്കാനാണ് ജെയ്ഷെ മുഹമ്മദ് പദ്ധതിയിട്ടിരുന്നത്. സംഘടനയുടെ വനിതാ വിഭാഗമായ ജാമുത്ത് ഉല്‍ മുമിനാത്തിന്റെ ചുമതല ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരി സാദിയയ്ക്കാണ്. ഡല്‍ഹി സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ ഡോ. ഷാഹിന സയീദ്, അka 'മാഡം സര്‍ജന്‍' എന്നറിയപ്പെടുന്നയാള്‍, ഇന്ത്യയിലെ വനിതാസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് വൈറ്റ് കോളര്‍ ബന്ധങ്ങള്‍ പുറത്ത്

ചെങ്കോട്ടയിലെ കാര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. സ്ഫോടനം നടത്തിയ ഡോ. ഉമര്‍ നബി ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ മൂന്ന് വര്‍ഷത്തോളം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്നു. പിന്നീട് ഫരീദാബാദിലെ വൈറ്റ് കോളര്‍ മൊഡ്യൂളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചപ്പോഴാണ് ഉമര്‍ നബി നൂഹിലേക്ക് ഒളിച്ചോടിയത്.

നൂഹിലെ ഹിദായത്ത് കോളനിയിലെ അഫ്സാനയുടെ വീട്ടിലായിരുന്നു ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്നത്. അല്‍ ഫലാഹ് കോളജിലെ നഴ്സിങ് സ്റ്റാഫായ ഷോയബ് ആണ് ഭീകരന്‍ ഒളിച്ചിരിക്കാന്‍ സഹായം നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഷോയബിനെയും അഫ്സാനയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് സാന്നിധ്യത്തെ തുടര്‍ന്ന് ഭയന്ന് നൂഹിലെ പത്തോളം കുടുംബങ്ങള്‍ പ്രദേശം വിട്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.

 
Other News in this category

 
 




 
Close Window