Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കസ്റ്റഡിയില്‍
reporter

കൊച്ചി: വിവിധ സംസ്ഥാനങ്ങളില്‍ എഴുന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ (ദേവീന്ദര്‍ സിംഗ്) വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്.

സംഭവവിവരം

- ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയപ്പോഴാണ് ഇടപെടല്‍ നടന്നത്.

- വിരര ശേഖരണത്തിന്റെ ഭാഗമായി കരുതല്‍ തടങ്കലിലാണ് ഇയാള്‍ എന്നാണ് പൊലീസ് വിശദീകരണം.

- ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയതാണെന്ന് ബണ്ടി ചോര്‍ വ്യക്തമാക്കിയിട്ടുണ്ട്.

- ഇന്നലെ രാത്രി എട്ടുമണിയോടെയാണ് റെയില്‍വേ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

- ഒരു ബാഗ് മാത്രമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. നല്‍കിയ വിവരങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

പഴയ കേസുകള്‍

- 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോര്‍ കേരള പൊലീസ് പിടികൂടിയിരുന്നു.

- ധനികരുടെയും ഉന്നതരുടെയും വീടുകളിലാണ് ഇയാള്‍ മോഷണം നടത്താറുള്ളത്.

- കേരളത്തില്‍ പിടിയിലായതിന് പിന്നാലെ പത്തു വര്‍ഷത്തോളം ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

- അന്ന് ജയില്‍ ഉദ്യോഗസ്ഥരോട് മോഷണം നിര്‍ത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും, കഴിഞ്ഞ വര്‍ഷം യു.പി.യില്‍ സമാനമായ കേസില്‍ ഡല്‍ഹി പൊലീസ് വീണ്ടും ഇയാളെ പിടികൂടിയിരുന്നു.

 
Other News in this category

 
 




 
Close Window