മലപ്പുറം: വനംവകുപ്പിന്റെ നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ തേക്ക് തടികള്‍ റെക്കോര്‍ഡ് വിലയ്ക്ക് വിറ്റു. രണ്ട് കഷ്ണങ്ങള്‍ക്കായി നികുതി ഉള്‍പ്പെടെ ?31,85,828 രൂപയാണ് ലഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് നിലമ്പൂര്‍ തേക്ക് ഇത്രയും വലിയ വിലയ്ക്ക് ലേലത്തില്‍ പോകുന്നത്.
വിലവിവരം
- ബി കയറ്റുമതി ഇനം:
- 1.836 ഘനമീറ്റര്‍ തേക്ക് തടി
- ഘനമീറ്ററിന് ?5,43,000
- മൊത്തം ?9,96,948
- ജിഎസ്ടി ഉള്‍പ്പെടെ (26.5%) ?12,59,922
- സി കയറ്റുമതി ഇനം:
- 2.925 ഘനമീറ്റര്‍ തേക്ക് തടി
- ഘനമീറ്ററിന് ?5,21,000
- മൊത്തം ?15,23,925
- ജിഎസ്ടി ഉള്‍പ്പെടെ (26.5%) ?19,25,906
?? ഇതോടെ വനംവകുപ്പിന് ലഭിച്ചത് ?31,85,828.
പശ്ചാത്തലം
- വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനം സ്റ്റേഷന്‍ പരിധിയില്‍, പുഞ്ചക്കൊല്ലി ആദിവാസി നഗറിനുസമീപം ഭീഷണിയായി നിന്നിരുന്ന 100 വര്‍ഷത്തിലേറെ പഴക്കമുള്ള തേക്ക് തടിയാണ് മുറിച്ച് ലേലത്തിന് വച്ചത്.
- കഴിഞ്ഞ ദിവസം നടന്ന ഇ-ലേലത്തിലാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി ഗുജറാത്തിലെ ഒരു സ്ഥാപനം ബി കയറ്റുമതി ഇനത്തിലെ തേക്ക് സ്വന്തമാക്കിയത്.
- തമിഴ്‌നാട് സ്വദേശിയാണ് വീട് നിര്‍മ്മാണത്തിനായി സി കയറ്റുമതി ഇനത്തിലെ തേക്ക് തടി സ്വന്തമാക്കിയത്