Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യക്കാര്‍ക്കുള്ള വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി ബംഗ്ലാദേശ്
reporter

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ വിസയും കോണ്‍സുലര്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ അറിയിച്ചു. അനിശ്ചിതകാലത്തേക്ക് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതായി ഹൈക്കമ്മീഷന്‍ ഓഫീസിന് പുറത്ത് പതിച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ വിസ അപേക്ഷാ കേന്ദ്രത്തിന്റെ (ഐവിഎസി) പ്രവര്‍ത്തനം ഇന്ത്യ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് നടപടി. ചിറ്റഗോങ് നഗരത്തിലെ ഖുല്‍ഷി മേഖലയില്‍ എഎച്ച്‌സിഐക്ക് സമീപം നടന്ന പ്രതിഷേധങ്ങളാണ് ഇന്ത്യയുടെ നീക്കത്തിന് പിന്നില്‍. സാഹചര്യം വിലയിരുത്തുന്നതുവരെ ചിറ്റഗോങ്ങിലെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഐവിഎസി പ്രസ്താവനയില്‍ അറിയിച്ചു.

ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഹൈക്കമ്മീഷന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം. 'ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാല്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ നിന്നുള്ള കോണ്‍സുലര്‍, വിസ സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു,' നോട്ടീസില്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ പ്രതിനിധി ഷരീഫ് ഉസ്മാന്‍ ഹാദി കൊല്ലപ്പെട്ട സംഭവം ഇരുരാജ്യങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. ധാക്കയിലെ ബിജോയ്‌നഗര്‍ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതര്‍ വെടിവെച്ചാണ് ഹാദിയെ കൊലപ്പെടുത്തിയത്. 2026ലെ ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതിനിടെയായിരുന്നു സംഭവം

 
Other News in this category

 
 




 
Close Window