Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഒന്നര പതിറ്റാണ്ടില്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മൂന്നര മടങ്ങ് വളര്‍ന്നു - റിസര്‍വ് ബാങ്ക് കണക്ക്
reporter

ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മൂന്നര മടങ്ങ് വളര്‍ന്നു എന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 2011-12ല്‍ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഎസ്ഡിപി) 3.64 ലക്ഷം കോടി രൂപയായിരുന്നപ്പോള്‍, 2024-25ല്‍ അത് 12.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടെ സംസ്ഥാനത്തെ മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മൂല്യമാണ് ജിഎസ്ഡിപി. കഴിഞ്ഞ വര്‍ഷം ഇത് 11.35 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് ബാധിച്ച 2020-21ല്‍ മാത്രമാണ് 14 വര്‍ഷത്തിനിടെ സമ്പദ്വ്യവസ്ഥയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 2019-20ല്‍ 8.31 ലക്ഷം കോടി രൂപയായിരുന്നത് 2020-21ല്‍ 7.72 ലക്ഷം കോടിയായി കുറഞ്ഞു. എന്നാല്‍ അടുത്ത വര്‍ഷം തന്നെ അത് 9.24 ലക്ഷം കോടിയായി ഉയര്‍ന്നു.

പ്രളയവും കോവിഡ് മഹാമാരിയും ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് കേരളം മുന്നേറിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23ല്‍ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 10.39 ലക്ഷം കോടി രൂപയായി. 2020-21 ഒഴികെ 2011-12 മുതല്‍ ആഭ്യന്തര ഉല്‍പ്പാദനം തുടര്‍ച്ചയായി ഉയര്‍ന്നുവരുന്നതാണ് കണക്കുകളില്‍ നിന്ന് വ്യക്തമായത്

 
Other News in this category

 
 




 
Close Window