Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ക്രിസ്മസ് ദിനാഘോഷത്തില്‍ ദേവാലയത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി
reporter

ന്യൂഡല്‍ഹി: ക്രിസ്മസ് ദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ സിഎന്‍ഐ സഭാ ദേവാലയത്തിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. നൂറുകണക്കിന് വിശ്വാസികളോടൊപ്പം പ്രധാനമന്ത്രിയും പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നു. സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും അദ്ദേഹം സന്നിഹിതനായിരുന്നു.

ഡല്‍ഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. ബിഷപ്പ് പോള്‍ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. ഏറ്റുവാങ്ങിയ ബൈബിള്‍ മോദി മുത്തമിട്ടു. സഭാ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സമാധാനത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആശംസകള്‍ നേരുന്നതായും, ''എല്ലാവര്‍ക്കും സമാധാനവും കാരുണ്യവും പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു. യേശുക്രിസ്തുവിന്റെ ഉപദേശങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്തട്ടെ,'' എന്നും മോദി എക്‌സില്‍ കുറിച്ചു.

രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ ഹിന്ദുത്വ ആക്രമണങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡെംപ്ഷനില്‍ സന്ദര്‍ശനം നടത്തിയത്. കേരള ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങളെ അദ്ദേഹം അപലപിക്കുകയും, ''ചില വട്ടുള്ള ആളുകള്‍ നടത്തുന്ന ആക്രമണം ബിജെപിയുടെ തലയില്‍ ഇടരുത്,'' എന്നും പ്രതികരിച്ചു.

ബിജെപി ദേശീയ നേതാക്കളും ഇന്ന് ക്രിസ്മസ് ആശംസയുമായി വിവിധ പള്ളികളിലെത്തും

 
Other News in this category

 
 




 
Close Window