Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ക്രിസ്മസ് ആഘോഷ വേദിയില്‍ കൗണ്‍സിലറുടെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
reporter

തൃശൂര്‍: ക്രിസ്മസ് ആഘോഷപരിപാടിക്കിടെ ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെ വിമര്‍ശിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബൈജു വര്‍ഗീസ് പ്രസംഗിച്ചതിനെ തുടര്‍ന്ന് വേദിയില്‍ തന്നെ കേന്ദ്രമന്ത്രി സുരേഷ് ഗോപി മറുപടി പ്രസംഗവുമായി എത്തി.

അവന്യൂ റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷ പരിപാടിയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. കേന്ദ്രമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം സംസാരിച്ച കൗണ്‍സിലര്‍, ഉത്തരേന്ത്യയിലെ അമ്മമാരും സഹോദരിമാരും ക്രിസ്തുവിനേക്കാള്‍ വലിയ സഹനം അനുഭവിക്കുന്നുവെന്ന വാര്‍ത്തകള്‍ മനസ്സ് പിടഞ്ഞുപോകുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു.

കൗണ്‍സിലറുടെ പ്രസംഗം കഴിഞ്ഞ ഉടന്‍ തന്നെ വീണ്ടും മൈക്കിനടുത്തെത്തിയ സുരേഷ് ഗോപി, ആരോപണങ്ങള്‍ തള്ളി. ''ഉത്തരേന്ത്യയില്‍ ഇത്തരം നാടകങ്ങള്‍ കാട്ടിക്കൂട്ടുന്നതിന് പിന്നില്‍ ആരെന്ന് കൗണ്‍സിലര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചോദിച്ചാല്‍ മനസ്സിലാകും,'' എന്നും അദ്ദേഹം പ്രതികരിച്ചു.

തുടര്‍ന്ന് വേദിയില്‍ പ്രസംഗിച്ച നടന്‍ ദേവന്‍, കൗണ്‍സിലറെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു

 
Other News in this category

 
 




 
Close Window