Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തൃശൂരില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ ചുറ്റിപ്പറ്റിയ വിവാദം: ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ തള്ളി ഡിസിസി പ്രസിഡന്റ്
reporter

തൃശൂര്‍: മേയര്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച കൗണ്‍സിലര്‍ ലാലി ജെയിംസ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ''നാലു പ്രാവശ്യം ലാലി ജെയിംസ് മത്സരിച്ചില്ലേ? മേയറിന് സീറ്റ് വാങ്ങാനാകുമെങ്കില്‍ അവര്‍ ആര്ക്കാണ് പെട്ടി കൊടുത്തത് എന്ന് വ്യക്തമാക്കണം,'' - ജോസഫ് ടാജറ്റ് പ്രതികരിച്ചു.

ലാലി ജെയിംസ് 'പാവപ്പെട്ടവരാണെന്ന്' പറഞ്ഞത് തന്നെ പാര്‍ട്ടിയുടെ മാനദണ്ഡമാണെന്നും, മേയര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൗണ്‍സിലര്‍മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം എടുത്തതെന്നും, കെപിസിസിയോട് റിപ്പോര്‍ട്ട് ചെയ്യേണ്ട മുതിര്‍ന്ന ഭാരവാഹികളാണ് ഇതില്‍ ബോധ്യപ്പെടുത്തേണ്ടതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ കെപിസിസിയെ സമീപിക്കാമെന്നും, ഗുരുതര ആരോപണങ്ങളില്‍ പാര്‍ട്ടി നടപടിക്രമങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാലിനും ദീപാദാസ് മുന്‍ഷിക്കുമെതിരെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമല്ലെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

തൃശൂരിലെ മേയര്‍ പദവി പണം വാങ്ങി വിറ്റുവെന്നാണ് കൗണ്‍സിലര്‍ ലാലി ജെയിംസ് ആരോപിച്ചത്. ഭരണപരിചയം ഇല്ലാത്ത ഡോ. നിജി ജസ്റ്റിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതാണ് അവരെ ചൊടിപ്പിച്ചത്. മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് സ്വീകരിക്കാനും ലാലി ജെയിംസ് തയ്യാറായിരുന്നില്ല.

അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും, പാര്‍ട്ടി നേതൃത്വം മറുപടി നല്‍കുമെന്നും നിയുക്ത മേയര്‍ ഡോ. നിജി ജസ്റ്റിന്‍ വ്യക്തമാക്കി. തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് നാലാം തവണയാണ് ലാലി ജെയിംസ് കൗണ്‍സിലറായി വിജയിച്ചത്

 
Other News in this category

 
 




 
Close Window