Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത് കാട്ടുനീതി; പൊലീസ് നടപടി ഇരട്ടത്താപ്പ്: കെ സി വേണുഗോപാല്‍
reporter

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചതിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കേരള പൊലീസ് കാട്ടുനീതി കാണിച്ചുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു.

പോലീസ് നടപടി ഇരട്ടത്താപ്പാണെന്നും, കൊലക്കേസിലെ പ്രതിയെ പിടികൂടുന്ന പോലെ സുബ്രഹ്‌മണ്യനെ വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. ''ഇത്തരമൊരു കാട്ടാളത്ത സംസ്‌കാരം എവിടെ നിന്നാണ് കിട്ടിയത്? നരേന്ദ്രമോദിയും അമിത് ഷായും നടത്തുന്ന അതേ കാര്‍ബണ്‍ പതിപ്പാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇവിടെ നടത്തുന്നത്,'' എന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തില്‍ ഇപ്പോള്‍ ആകെ പരിരക്ഷ ഉള്ളത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണെന്നും, ആരും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. ''നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിന് ആരും എതിരല്ല. എന്നാല്‍ സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്ത രീതി കൊലക്കേസിലെ പ്രതിയെ പിടികൂടുന്നതുപോലെയായിരുന്നു. ശബരിമല കേസിലെ ഡി മണി ഒളിവില്‍ പോയിട്ട് കുറെനാളായി, പിടിക്കാന്‍ കഴിഞ്ഞോ? പൊലീസിനെ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്,'' എന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

സുബ്രഹ്‌മണ്യന്റെ കാര്യത്തില്‍ പൊലീസ് കാട്ടുനീതി കാണിച്ചുവെന്നും, ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

 
Other News in this category

 
 




 
Close Window