Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശാസ്തമംഗലം ഓഫീസ് ഒഴിയണമെന്ന് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ; വി കെ പ്രശാന്തിനെതിരെ വിവാദം
reporter

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് ഉപയോഗിക്കുന്ന ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാദം. കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയാണ് പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്.

കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവന്‍ എംഎല്‍എ കയ്യടക്കി വെച്ചിരിക്കുകയാണെന്നും അവിടെ കൗണ്‍സിലര്‍ക്ക് ഓഫീസ് ഉണ്ടെന്നുമാണ് കോര്‍പ്പറേഷന്റെ വാദം. ''എന്റെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ സ്ഥലമില്ല. എന്റെ വാര്‍ഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്,'' എന്ന് ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.

കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് ഇവിടെ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നത്. അടുത്ത മാര്‍ച്ച് വരെ കാലാവധി ബാക്കിയുണ്ട്. ബിജെപിക്കു ഭൂരിപക്ഷമുള്ള കൗണ്‍സില്‍ കെട്ടിടം ഒഴിപ്പിക്കാന്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും

 
Other News in this category

 
 




 
Close Window