Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണ്ണ ഉരുപ്പടി കേസ്: വിദേശ വ്യവസായിയുടെ മൊഴി, ഡി മണിയോട് ചോദ്യം ചെയ്യല്‍
reporter

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റുവെന്ന വിദേശ വ്യവസായിയുടെ മൊഴി കേസില്‍ നിര്‍ണായകമായി. തമിഴ്നാട് സ്വദേശിയായ ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്വര്‍ണ്ണ ഉരുപ്പടികളുടെ ഇടപാട് നടന്നുവെന്നും, ഇത് തിരുവനന്തപുരത്ത് വെച്ചായിരുന്നുവെന്നും വ്യവസായി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എസ്ഐടി ഡ??്ടിഗലിലെത്തിയത്. സ്വര്‍ണ്ണ ഉരുപ്പടികള്‍ പോറ്റി ഇടപാടുകാരനായ ഡി മണിക്ക് കൈമാറിയതായും, ആദ്യം തന്നെ സമീപിച്ചത് മണിയാണെന്നും വ്യവസായി മൊഴി നല്‍കിയതായി സൂചന.

എന്നാല്‍, പൊലീസ് അന്വേഷിക്കുന്ന ഡി മണി താനല്ലെന്നാണ് സുപ്രഹ്‌മണി എസ്ഐടിയോട് പറഞ്ഞത്. എസ്ഐടി ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാന്‍ മണിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

മണിയുടെ ഫോണിലെ സിമ്മിന്റെ യഥാര്‍ത്ഥ ഉടമയെന്ന് പറയപ്പെടുന്ന സുഹൃത്തായ ബാലമുരുകനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ ചോദ്യം ചെയ്യലുകള്‍ നിര്‍ണായകമാകുമെന്നാണ് സൂചന.

അതോടൊപ്പം കേസില്‍ അറസ്റ്റിലായ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സൂചന

 
Other News in this category

 
 




 
Close Window