Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കൊള്ള കേസ്: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി എസ്ഐടി
reporter

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഒരുങ്ങുന്നു. വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കി വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിന് ബന്ധമുള്ളതായി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. പോറ്റി തന്നെ വന്ന് കണ്ടതായി അടൂര്‍ പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതിന് പുറമെ ചില ബന്ധങ്ങള്‍ ഉണ്ടായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

സ്വര്‍ണക്കൊള്ളയുമായി അടൂര്‍ പ്രകാശിന് നേരിട്ട് ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടില്ലെങ്കിലും, പോറ്റിയുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതിനും, പ്രതിയെ വഴിവിട്ട് സഹായിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നതിനുമാണ് ചോദ്യം ചെയ്യല്‍. ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍, അടൂര്‍ പ്രകാശിനൊപ്പം പോറ്റി നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആറ്റിങ്ങല്‍ എംപിയായതിന് ശേഷമാണ് പോറ്റി തന്നെ വന്ന് കണ്ടതെന്നും, അതിനപ്പുറം ബന്ധങ്ങളില്ലെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു.

പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഡല്‍ഹിയില്‍ സോണിയ ഗാന്ധിയെ കാണാന്‍ പോറ്റി ശ്രമിച്ചപ്പോള്‍, തന്റെ വഴി ഉപയോഗിച്ച് അവസരം നേടിയെടുത്തുവെന്നതാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഒരുക്കി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, മാധ്യമങ്ങളോട് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്ഐടിയുടെ നീക്കം

 
Other News in this category

 
 




 
Close Window