Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ്ഐടി ചോദ്യം ചെയ്യാനായി വിളിച്ചിട്ടില്ലെന്ന് അടൂര്‍ പ്രകാശ്
reporter

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കി. ''മാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത അറിഞ്ഞത്. എന്നാല്‍ എന്നെ ആരും വിളിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശി ഉണ്ടാക്കിയ പുതിയ പണിയാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്,'' എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് ഒന്നും ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ ഇല്ലെന്നും, ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും എസ്ഐടിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. ''എസ്ഐടി വിളിച്ചാല്‍ മാധ്യമങ്ങളെ കൂടി കൊണ്ടുവരാന്‍ അനുവദിക്കണം. അനുവദിച്ചില്ലെങ്കില്‍ ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെയും അറിയിക്കും,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തില്‍ തനിക്ക് ഭയമൊന്നുമില്ലെന്നും, ''ചാനലിലെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഇന്നലെ തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമെന്നു കരുതിയിരുന്നു. ശിവഗിരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയി, മറ്റൊരു പരിപാടിയിലും പങ്കെടുത്തു. ഒളിച്ചുപോയി എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കാതിരിക്കാനാണ് എല്ലാം ആളുകളെ അറിയിച്ചത്,'' എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാ ഗാന്ധിയെ കാണാന്‍ അപ്പോയിന്റ്മെന്റ് എടുത്തു കൊടുത്തോ എന്ന ചോദ്യത്തിന്, ''അങ്ങനെ ഒരു അപ്പോയിന്റ്മെന്റ് എടുത്തിട്ടില്ല. എന്നാല്‍ സോണിയക്കൊപ്പം ചെന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അത് മറച്ചുവെക്കുന്നില്ല. പോറ്റി എന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ ആളാണ്. ആ നിലയ്ക്ക് വന്നു കാര്യം പറഞ്ഞപ്പോള്‍ കേട്ടിരുന്നു. അയാള്‍ കള്ളനാണോ, കൊള്ളക്കാരനാണോ എന്നൊന്നും അറിയില്ലായിരുന്നു,'' എന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കി

 
Other News in this category

 
 




 
Close Window