Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പുതുവര്‍ഷത്തില്‍ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില വര്‍ധിച്ചു; ഹോട്ടലുകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും തിരിച്ചടി
reporter

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില എണ്ണവിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചു. സിലിണ്ടറിന് 111 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

ഇതോടെ കൊച്ചിയില്‍ വില 1,698, കോഴിക്കോട് 1,719, തിരുവനന്തപുരം 1,730 എന്നിങ്ങനെയാണ് നിരക്ക്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞുനില്‍ക്കുമ്പോഴാണ് ഈ വര്‍ധന വരുത്തിയിരിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമൊന്നുമില്ല.

ഡല്‍ഹിയില്‍ 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വില 1,691 ആയി. 2025 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യാന്തര എണ്ണവില വിലയിരുത്തി ഓരോ മാസവും ഒന്നിന് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നതാണ് പതിവ്.

ഹോട്ടലുകള്‍, തട്ടുകടകള്‍, എല്‍പിജി ഇന്ധനമായി ഉപയോഗിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വിലവര്‍ധന. ഭക്ഷണ വിഭവങ്ങളുടെ വില ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ സൂചിപ്പിക്കുന്നു.

തുടര്‍ച്ചയായി രണ്ട് മാസം വില കുറച്ചശേഷമാണ് ഇന്ന് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില ഉയര്‍ത്തിയത്. നവംബര്‍ ഒന്നിന് 5 രൂപയും ഡിസംബര്‍ ഒന്നിന് 10 രൂപയും കുറച്ചിരുന്നു

 
Other News in this category

 
 




 
Close Window