Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശശി തരൂരുമായി സിപിഎം ചര്‍ച്ച? തരൂര്‍ പ്രതികരിക്കാതെ വിമാനം യാത്രയില്‍
reporter

ദുബൈ: സിപിഎമ്മിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ തള്ളി. താന്‍ വിമാനയാത്രയിലാണ് ഉണ്ടായിരുന്നതെന്നും വിഷയത്തില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും തരൂര്‍ വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ മാത്രമാണ് വാര്‍ത്തകള്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂരിനെ ഇടതുപക്ഷത്തോടൊപ്പം നിര്‍ത്താന്‍ സിപിഎം ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളോടെയാണ് തരൂര്‍ പ്രതികരിച്ചത്. ദുബൈയില്‍ തരൂരുമായി രഹസ്യ ചര്‍ച്ച നടന്നുവെന്ന സൂചനകളും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായി തരൂരുമായി ആശയവിനിമയം നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധിയുടെ അവഗണനയില്‍ തരൂര്‍ കടുത്ത അതൃപ്തിയിലായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തില്‍ നിന്നും തരൂര്‍ വിട്ടുനിന്നു. തരൂരിനെ അനുനയിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മും നീക്കം നടത്തുന്നുവെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയാല്‍ ബിജെപി മുതലെടുക്കാനുള്ള സാധ്യത ഒഴിവാക്കുക കൂടി സിപിഎം ലക്ഷ്യമിടുന്നതായി സൂചന

 
Other News in this category

 
 




 
Close Window