Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ലോക്സഭയില്‍ പ്രതിഷേധം: എട്ട് പ്രതിപക്ഷ എംപിമാര്‍ സസ്പെന്‍ഡ്
reporter

ന്യൂഡല്‍ഹി: ലോക്സഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തു. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, അമരീന്ദര്‍ സിങ്, രാജ വാറിംഗ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് ഔജ്‌ല, കിരണ്‍ കുമാര്‍ റെഡ്ഡി, പ്രശാന്ത് പഡോളെ, എസ്. വെങ്കിടേശന്‍ എന്നിവരാണ് സസ്പെന്‍ഷനില്‍പ്പെട്ടത്. സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് നടപടി.

ലോക്സഭയില്‍ നടന്ന ബഹളവും ചെയറിന് നേരെ പേപ്പറുകള്‍ എറിഞ്ഞ സംഭവവുമാണ് നടപടി സ്വീകരിക്കാന്‍ കാരണമായത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മുന്‍ കരസേന മേധാവി എം. എം. നരവനെയുടെ പുസ്തകത്തില്‍ ചൈനീസ് അതിര്‍ത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം പ്രതിപക്ഷം സഭയില്‍ പരാമര്‍ശിച്ചു. ഭരണപക്ഷ-പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി വിഷയം വീണ്ടും ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചതോടെ നടുത്തളത്തില്‍ ഇറങ്ങി പേപ്പര്‍ വലിച്ചെറിഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ശക്തമാക്കി

 
Other News in this category

 
 




 
Close Window