Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സുരേഷ് ഗോപി പറഞ്ഞത് 'പൊന്നു മോനെ' എന്നാണ്; വാക്കല്ല, പ്രവൃത്തിയാണ് നോക്കേണ്ടത്
reporter

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് (AIIMS) വരുമെന്ന അവകാശവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയ 'മറ്റേ മോനെ' എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. സുരേഷ് ഗോപി ഉദ്ദേശിച്ചത് 'പൊന്നു മോനെ' എന്ന സ്‌നേഹപൂര്‍വമായ സംബോധനയാണെന്നും അദ്ദേഹത്തിന്റെ വാക്കുകളല്ല, പ്രവൃത്തികളാണ് ശ്രദ്ധിക്കേണ്ടതെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ശോഭ സുരേന്ദ്രന്‍ പറഞ്ഞു: 'സുരേഷ് ഗോപി പറഞ്ഞത് 'പൊന്നു മോനെ' എന്ന അര്‍ത്ഥത്തിലാണ്. അദ്ദേഹം എത്രയോ പാവപ്പെട്ട ആളുകളെ സഹായിക്കുന്ന വ്യക്തിയാണ്. വാക്കല്ല, പ്രവൃത്തിയാണ് നോക്കേണ്ടത്.'

എയിംസ് വിഷയത്തോടനുബന്ധിച്ച് കേരള സര്‍ക്കാരിന്റെ നിലപാടിലും ശോഭ വിമര്‍ശനമുയര്‍ത്തി. കേരളത്തിലെ മൂന്ന് ധാതുക്കള്‍ (മേജര്‍ മിനറല്‍സ്) കേന്ദ്രത്തിന് അവകാശപ്പെട്ടതാണെന്നും സംസ്ഥാനത്തിന് അതില്‍ അവകാശമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'കേരള സര്‍ക്കാരിന് അവകാശപ്പെട്ട മൈനര്‍ മിനറല്‍സ് ഏതൊക്കെയെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കണം,' ശോഭ ആവശ്യപ്പെട്ടു.

അതേസമയം, പിപി ദിവ്യ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചാരണത്തിലും ശോഭ പ്രതികരിച്ചു. സിപിഐഎമ്മിന് വേണ്ടാത്തത് കൊണ്ടാണ് ദിവ്യ ബിജെപിയിലേക്ക് വരുന്നുവെന്ന പ്രചാരണമുണ്ടാകുന്നതെന്ന് അവര്‍ പറഞ്ഞു. 'നാവുകൊണ്ട് ഒരു മനുഷ്യനെ അറുത്ത് കൊന്ന ആളാണ് അവര്‍. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ സ്വത്വബോധം ഇല്ലാത്ത പാര്‍ട്ടിയായി സിപിഐഎം മാറി. അതിന്റെ പൊട്ടിത്തെറി കണ്ണൂരില്‍ നിന്ന് തുടങ്ങുകയാണ്,' ശോഭ കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപി തൃപ്പൂണിത്തുറയിലെ ഒരു പരിപാടിയില്‍ സിനിമാസ്‌റ്റൈലില്‍ 'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ' എന്ന് പറഞ്ഞതാണ് വിവാദമായത്. തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു ഈ പ്രയോഗമെന്നും പിന്നീട് അത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

 
Other News in this category

 
 




 
Close Window