തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്നാണ് പോറ്റി പുറത്തിറങ്ങിയത്.
ജാമ്യനിബന്ധനകള്‍
കട്ടിളപ്പാളി കേസില്‍ കൊല്ലം വിജിലന്‍സ് കോടതി കര്‍ശന ഉപാധികളോടെയാണ് പോറ്റിക്ക് ജാമ്യം അനുവദിച്ചത്. ജനുവരി 21-ന് ദ്വാരപാലക ശില്പക്കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് പോറ്റി ജയില്‍ മോചിതനായത്.
ഇരു കേസുകളിലും കോടതി കര്‍ശന ഉപാധികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
- ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം.
- പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്.
- സാക്ഷികളെ സ്വാധീനിക്കരുത്.
- സംസ്ഥാനം വിട്ട് പുറത്ത് പോകാനോ അന്വേഷണത്തെ ബാധിക്കാനോ പാടില്ല