Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വഴുതക്കാട്ട് അപകടം: ഭയന്നുപോയതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്ന് നടന്‍ മണിയന്‍പിള്ള രാജു
reporter

തിരുവനന്തപുരം: വഴുതക്കാട്ടുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ഭയന്നുപോയതിനാലാണ് നിര്‍ത്താതെ പോയതെന്ന് നടന്‍ മണിയന്‍പിള്ള രാജു വ്യക്തമാക്കി. താന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നും, ഒരു ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ബൈക്ക് വളരെ വേഗത്തില്‍ കാറില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നും, ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിലെത്തി സംഭവം വിശദീകരിക്കുമെന്നും രാജു അറിയിച്ചു.

സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. നടന്‍ മണിയന്‍പിള്ള രാജു രാവിലെ 9.30ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. കെഎല്‍ 01 സി ജെ 04 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ നടന്‍ തന്നെയാണ് ഓടിച്ചതെന്നും, അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയതാണെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്‌ട്രേഷന്‍ രേഖയില്‍ കാണുന്നത്. ഇത് നടന്റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി തന്നെ നടന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണയും സൂരജും പരിക്കേറ്റു

 
Other News in this category

 
 




 
Close Window