Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആവര്‍ത്തിച്ചുള്ള തകരാറുകള്‍: കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
reporter

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പത്തില്‍ ഏഴെണ്ണത്തിലും ആവര്‍ത്തിച്ചുള്ള സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റവുമധികം നേരിടുന്നത് എയര്‍ ഇന്ത്യ ഗ്രൂപ്പാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് സര്‍വീസ് നടത്തിയ 377 വിമാനങ്ങളില്‍ ആവര്‍ത്തിച്ചുള്ള തകരാറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും വിമാനങ്ങളാണ് കൂടുതലായി ബാധിച്ചത്.

- എയര്‍ ഇന്ത്യ: പരിശോധിച്ച 166 വിമാനങ്ങളില്‍ 137 എണ്ണത്തില്‍ തകരാറുകള്‍ കണ്ടെത്തി.

- എയര്‍ ഇന്ത്യ എക്‌സ്പ്രസ്: പരിശോധിച്ച 101 വിമാനങ്ങളില്‍ 54 എണ്ണത്തില്‍ പ്രശ്‌നങ്ങള്‍.

- ആകെ: എയര്‍ ഇന്ത്യ ഗ്രൂപ്പിലെ 267 വിമാനങ്ങളില്‍ 191 എണ്ണം തകരാറുകളുടെ പട്ടികയില്‍, ഏകദേശം 72% വരും.

- ഇന്‍ഡിഗോ: 405 വിമാനങ്ങളില്‍ 148 എണ്ണത്തില്‍ തകരാറുകള്‍.

- സ്‌പൈസ് ജെറ്റ്: 43 വിമാനങ്ങളില്‍ 16 എണ്ണത്തില്‍ പ്രശ്‌നങ്ങള്‍.

സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന വിമാന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി

 
Other News in this category

 
 




 
Close Window