Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുവല്ല സ്പാ ജീവനക്കാരി ലൈംഗികാതിക്രമം: ആറ് പേര്‍ പിടിയില്‍
reporter

പത്തനംതിട്ട: തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും കൂട്ടാളികളും ലൈംഗികാതിക്രമം കാണിച്ച സംഭവത്തില്‍ ആറ് പേര്‍ പിടിയിലായി. പ്രധാനപ്രതിയായ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ (മരണ സുബിന്‍)യും ബെര്‍ലിന്‍ ദാസ്യും ഇന്നലെ പിടിയിലായിരുന്നു. പിന്നാലെയാണ് കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കേസില്‍ ഇന്ന് കൂടി അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ് അറിയിച്ചു.

തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുബിന്‍ അലക്‌സാണ്ടര്‍ക്കെതിരെ വീണ്ടും കാപ്പാ നിയമപ്രകാരം നടപടി ആരംഭിച്ചു. ആറുമാസത്തെ കരുതല്‍ തടങ്കലിനുശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടി പരിഗണിക്കുന്നത്.

അതേസമയം, സംഭവത്തില്‍ പൊലീസ് നടപടികള്‍ക്കുമേല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒന്നാം തീയതി നടന്ന സംഭവത്തില്‍ രണ്ട് ദിവസത്തിനു ശേഷം മാത്രമാണ് കേസ് എടുത്തത്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന സംശയമാണ് ആഭ്യന്തര അന്വേഷണത്തിലേക്ക് നയിച്ചത്. സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങുന്നതായും ചിലര്‍ സ്ഥിരസന്ദര്‍ശകരാണെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്

 
Other News in this category

 
 




 
Close Window