Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ആന്റോ ആന്റണിയെ ചോദ്യം ചെയ്യാന്‍ എസ്ഐടി
reporter

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം (SIT) നോട്ടീസ് നല്‍കി. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം ആന്റോ ആന്റണി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്, ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വിശദീകരണം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാ ഗാന്ധിയുമായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളിലും ആന്റോ ആന്റണി ഒപ്പമുണ്ടായിരുന്നു. പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോ, തന്ത്രി നിക്ഷേപമുള്ള ബാങ്കില്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നിവയും SIT പരിശോധിക്കുന്നു.

ഇടപാട് തട്ടിപ്പ് കേസ്: ഇ.ഡി അന്വേഷണം

അതേസമയം, നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്റോ ആന്റണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ആരംഭിച്ചു. സ്ഥാപന ഉടമ എന്‍.എം. രാജു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എംപിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി ഒരുങ്ങുന്നത്.

രാജുവിന്റെ ആരോപണമനുസരിച്ച്, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പലതവണയായി ആന്റോ ആന്റണി രണ്ടുകോടി രൂപ വായ്പയായി വാങ്ങിയെങ്കിലും, ഏഴ് വര്‍ഷത്തിനിടെ മടക്കി നല്‍കിയിരിക്കുന്നത് വെറും 20 ലക്ഷം രൂപ മാത്രമാണ്. രേഖകളില്ലാതെ വ്യക്തിബന്ധം വച്ച് നല്‍കിയ പണമാണ് ഇത് എന്നും, നിക്ഷേപകരുടെ പണമാണ് ഉപയോഗിച്ചതെന്നും രാജു വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് എന്‍.എം. രാജുവിന്റെയും കുടുംബത്തിന്റെയും 44 കോടി 50 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചിട്ടുമുണ്ട്

 
Other News in this category

 
 




 
Close Window